റിയാദ്: കെഎംസിസി കണ്ണൂര്‍ ജില്ലാ ‘തസ്‌വീദ്’ ക്യാമ്പയിന്റെ ഭാഗമായി ധര്‍മടം മണ്ഡലം കമ്മറ്റി മണ്ഡല തല ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മട്ടന്നൂര്‍ മണ്ഡലം ചാമ്പ്യന്‍മാരും ധര്‍മടം റണ്ണറപ്പ് ട്രോഫിയും നേടി. റിയാദ് സുലൈ ടെക്‌സാ ഫഌഡ് ലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാര്‍ പങ്കെടുത്തു.
റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മത്സരം ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ. പി ആധ്യക്ഷത വഹിച്ചു. വിന്നേഴ്‌സിനുള്ള ട്രോഫി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ മുഹമ്മദു സമ്മാനിച്ചു. റണ്ണര്‍അപ്പ് വിജയികള്ക്ക് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ വാരം, സെക്രട്ടറി മുക്താര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പരിപാടിയില്‍ ഇഗ് നൈറ്റ്, സീസണ്‍-4 ലോഗോ പ്രകാശനം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷുഹൈബിന് നല്‍കി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ മുഹമ്മദ് നിര്‍വഹിച്ചു.
സ്‌പോണ്‍സര്‍മാരായ യു.പി.സി, വെസ്‌റ്റേണ്‍ യൂണിയന്‍ എന്നിവര്‍കുള്ള ഉപഹാരം മണ്ഡലം ഭാവാഹികളായ, കബീര്‍, നജീബ്, ഹാഷിം എന്നിവര്‍ സമ്മാനിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഉസ്മാന്‍ അലി,എന്‍. സി മുഹമ്മദ്, സ്‌പോണ്‍സര്‍മാരായ മുസ്തഫ കവ്വായി, അഷ്‌റഫ് യു പി.സി, കെന്‍സാ മാനേജര്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടക സമിതി അംഗങ്ങളായ അബ്ദു റഹ്മാന്‍, ഹാഷിം, റഫീഖ് കല്ലായി, സഈദ്, സഹീര്‍, റഈസ്, എന്നിവര്‍ ഗ്രൗണ്ട് നിയന്ത്രിച്ചു. സാബിത് വേങ്ങാട് സ്വാഗതവും നിഷാദ് പൊതുവച്ചേരി നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.