റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് സോണ്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. റിയാദ് ഖൈറുവാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ അബ്ദുല്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു, സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് പ്രവാസി സമൂഹം കൈകോര്‍ക്കണമെന്ന് ഇഫ്താര്‍ മീറ്റ് ആഹ്വാനം ചെയ്തു.
ഹാഫിള് മുഹമ്മദ് ഷെഫീഖ് ഹാശിമി റമദാന്‍ സന്ദേശം നല്‍കി. നാസര്‍ ലൈസ്, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ കാദര്‍ കൂത്തുപറമ്പ്, ഷരീഫ് തട്ടത്താഴത്ത്,ഇബ്രാഹിം ടി എ,ബൈജു ആന്‍ഡ്രൂസ്,അനീഷ് കെ ടി,നാസ്സര്‍ കാസിം,ഹസന്‍ പന്മന,അഷ്‌റഫ് പള്ളിക്കല്‍,മുഹമ്മദ് സബാഹ്, ഒ കെ അബ്ദുസലാം,ജാഫര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. രാജേഷ് ഉണ്ണിയാറ്റില്‍ സ്വാഗതവും നിഹാസ് പാനൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.