റിയാദ്: വിവിധ കൊലപാതക കേസുകളില്‍ കുറ്റം തെളിഞ്ഞ പ്രതികളു ൈവധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിലാണ് വധശിക്ഷ നടപ്പിലാക്കി. സ്വദേശി വനിത ഹംദ ബിന്‍ത് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഹര്‍ബിയെയും നാലു വയസുളള മകള്‍ ജൂദ് ബിന്‍ത് ഹുസൈന്‍ ബിന്‍ ദഖീല്‍ അല്‍ഹര്‍ബിയെയും കാര്‍ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും നായിഫ് ബിന്‍ ദഖീല്‍ ബിന്‍ അമൂര്‍ അല്‍ഹര്‍ബിക്കാണ് മക്കയില്‍ ശിക്ഷ നടപ്പിലാക്കിയത്.
കവര്‍ച്ചക്കിടെ സുഡാന്‍ പൗരന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ രണ്ടു പേര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. അബ്ദുല്‍മന്നാന്‍ അബ്ദുല്ല നൂറിനെ ഉറങ്ങിക്കിടക്കുന്നതിനിടെ ദണ്ഡ് ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി എന്നായിരുന്നു കേസ്. മറ്റു രണ്ടു കൂട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഏതാനും വിദേശ തൊഴിലാളികളുടെ പണം പിടിച്ചുപറിക്കുകയും വെയര്‍ഹൗസില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്ത സൗദി പൗരന്‍ അലി ബിന്‍ ഖാലിദ് ബിന്‍ നാസിര്‍ അല്‍ഹുവയാന്‍ അല്‍ബൈശി, സുഡാനി ദുല്‍കിഫ്ല്‍ അഹ്മദ് ബഖീത്ത് അല്‍ഹാജ് എന്നിവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ദക്ഷിണ പ്രവിശ്യയായ അസീറിലും വധശിക്ഷ നടപ്പിലാക്കി. സൗദി പൗരന്‍ ഖബ്ലാന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഖബ്ലാന്‍ അല്‍ഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ശദീദ് അല്‍ഹബാബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.