Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഷിഫാ മലയാളി സമാജം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: ഷിഫ മലയാളി സമാജം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഷിഫാ റഹ്മാനിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അറബ്‌കോ പ്രതിനിധി രാധാകൃഷ്ണനില്‍ നിന്നു കലണ്ടര്‍ ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റ് സനൂബ് പയ്യന്നൂര്‍ മുഖ്യാതിഥിയായിരുന്നു. സുലൈമാന്‍ വിഴിഞ്ഞം, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ, ഷാജു വാലപ്പന്‍, സാബു പത്തടി, അലി ഷോര്‍ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രതീഷ് നാരായണന്‍, സന്തോഷ് തിരുവല്ല, ബിജു മടത്തറ, സജീര്‍ കല്ലമ്പലം, ഹനീഫ കൂട്ടായി, മോഹനന്‍ കണ്ണൂര്‍, ബാബു കണ്ണോത്ത്, ഉമ്മര്‍ പട്ടാമ്പി, ബിനീഷ്, ഷാജിത് ചോറോട്, സൂരജ് ചാത്തന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് കാരന്‍ നന്ദിയും പറഞ്ഞു. അറബ്‌കോ കാര്‍ഗോയുടെ സഹകരണത്തോടെയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top