Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

സൗദിയില്‍ അതിശൈത്യം; തുറൈഫില്‍ താപനയല മൂന്ന് ഡിഗ്രി

റിയാദ്: സൗദി അറേബ്യയുടെ പല പ്രവിശ്യകളിലും അതിശൈത്യം. രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെതുറൈഫിലാണ്. ഇവിടെ മൂന്നു ഡിഗ്രി വരെ അന്തരീക്ഷ താപം കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശീതകാറ്റ് വീശിയിരുന്നു. അന്തരീക്ഷ താപം ഗണ്യമായി താഴുകയും ചെയ്തിരുന്നു. അബഹ, ഹായില്‍, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളില്‍ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്‌റാന്‍, ശറൂറ എന്നിവിടങ്ങളില്‍ അഞ്ചു ഡിഗ്രിയും വാദിദവാസിര്‍, അറാര്‍ എന്നിവിടങ്ങളില്‍ ആറു ഡിഗ്രിയുമാണ് അന്തരീക്ഷ താപം. തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളില്‍ ഏഴു ഡിഗ്രിയും ബുറൈദയില്‍ എട്ടു ഡിഗ്രിയും തായിഫിലും അല്‍ബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വടക്കന്‍ സൗദിയിലെ റഫ്ഹയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിലെ റോഡുകളും ചത്വരങ്ങളും പാര്‍ക്കുകളും മൂടല്‍മഞ്ഞില്‍ മൂടി. ദൃശ്യക്ഷമത കുറഞ്ഞതോടെ റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top