റിയാദ്: ഒരു മിനുറ്റില്‍ സൗദി വിസ ലഭ്യമാക്കുന്നതിന് പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സൗദി വിദേശകാര്യ മന്ത്രാലയം. വിവിധ വിഭാഗങ്ങളിലുളള വിസകള്‍ ലഭ്യമാക്കുന്നതിന് ‘സൗദി വിസ’ എന്ന പേരില്‍ ഏകീകൃത പ്ലാറ്റ്‌ഫോം സജ്ജമാക്കിയാണ് പുതിയ സംവിധാനം.
ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴില്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള വിസകളാണ് കുറഞ്ഞ സമയത്തിനകം ലഭ്യമാകും. നടപടിക്രമം വേഗത്തിലാക്കുന്നതിന് 30തിലധികം മന്ത്രാലയങ്ങള്‍, വിവിധ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ സൗദി വിസ പോര്‍ട്ടല്‍ സഹായിക്കും.
രാജ്യത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നല്‍കുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ബൃഹത് സംവിധാനമാണ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ വിവരം നിര്‍മിത ബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാണ് അപേക്ഷകര്‍ക്ക് വിസ അനുവദിക്കുന്നത്. നേരത്തെ വിസ ലഭ്യമാക്കുന്നതിന് 45 ദിവസം വരെ കാലതാമസം നേരിട്ടിരുന്നു. ഇതാണ് ഒരു മിനുറ്റായി കുറഞ്ഞ് രാജ്യ ചരിത്രത്തില്‍ വിസ വിതരണം ശ്രദ്ധേയമായ ചുവടുവെയ്പ്പിലേക്ക് നീങ്ങുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.