Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സൗദി അറേബ്യയെ അറിയാന്‍ ഗ്രാന്റ് ഹൈപ്പര്‍ ക്വിസ് മത്സരം

റിയാദ്: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സം സംഘടിപ്പിക്കുന്നു. സൗദി അറേബ്യ അടിസ്ഥാനമാക്കിയാണ് മത്സരം. സൗദി അറേബ്യയുടെ ചരിത്രം, പൈതൃകം, വികസനം, ഭരണാധികാരികള്‍ എന്നിവയെല്ലാം പുതു തലമുറയ്ക്കു പരിചയപ്പെടുത്താനാണ് മത്സരം. ജൂണ്‍ 27ന് രാത്രി 8ന് റിയാദ് അല്‍ ഈമാന്‍ ആശുപത്രി മെട്രോ സ്‌റ്റേഷനു സമീപം മല്‍ ഹമ്ര പ്ലാസ അല്‍ മന്‍സൂറ ഗ്രാന്റ് ഹൈപ്പറിലാണ് മത്സരം.

10നും 15നും ഇടയില്‍ പ്രായമുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0581416857 നമ്പരില്‍ ബന്ധപ്പെടണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ https://forms.gle/odEEfGcb5ffKoXkJ6 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top