Sauditimesonline

dr icf
ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

കെഎംസിസി ആലപ്പുഴ; പികെ ഷാജി നയിക്കും

റിയാദ്: റിയാദിലെ പ്രവാസികള്‍ക്കിടയില്‍ ദക്ഷിണ കേരളത്തിന്റെ മുദ്ര അടയാളപ്പെടുത്തി കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു. റിയാദ് ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ യുപി മുസ്തഫയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കായംകുളം മുനിസിപ്പാലിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ മര്‍ഹൂം പികെ കൊച്ചു കുഞ്ഞിന്റെ മകന്‍ പികെ ഷാജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ബഷീര്‍ കോയിക്കലേത്ത് (ചെയര്‍മാന്‍), സിയാദ് കായംകുളം (ജന. സെക്രട്ടറി) ഹാരിസ് താമരക്കുളം (ട്രഷറര്‍), റിഷാദ്, അന്‍ഷാദ് മൂലയില്‍, സിയാദ് ഹരിപ്പാട് (ജോ. സെക്രട്ടറിമാര്‍), താഹാ പാമ്പില്‍ താമരക്കുളം, ഷെമീര്‍ പാനൂര്‍, ഷാഹിര്‍ കുട്ടനാട്ഷിഫ (വൈസ് പ്രസിഡറ്റ് മാര്‍), കബീര്‍ കോട്ടപ്പുറം., ഫൈസാദ് റസ്സാഖ് മണ്ണചേരി (വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ എന്നിവരാണ് ഭാരവാഹികള്‍.

ടസന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് റഫീക്ക് മഞ്ചേരി, ജുബൈല്‍ പ്രസിഡന്റ് എആര്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ഷാഫി തുവ്വൂര്‍ സ്വാഗതവും ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top