Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. മലാസ് ചെറീസ് റസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഫിദ ഫാത്തിമ, അനാമിക സുരേഷ്, നേഹ റഷീദ്, ധാനിഷ് അല്‍ത്താഫ്, സഹ് ല സമീര്‍, മുഹമ്മദ് അല്‍ ജാഫല്‍ ശരീഖ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ധാനിഷ്, ദയ ആന്‍ പ്രഡിന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു.

ജീവിതത്തില്‍ പാലിക്കേണ്ട ലക്ഷ്യരൂപീകരണത്തിന്റ പ്രാധാന്യം ലൈഫ് കോച്ച് ഷംന ഷുഹൈബ് അവതരിപ്പിച്ചു. മാതാപിതാക്കള്‍ക്ക് സംശയ നിവാരണത്തിനും അവസരം ഒരുക്കി. വിദ്യാഭ്യാസം, ലഹരി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രാജീവ് സാഹിബ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജാന്‍സി പ്രഡിന്‍ അവതാരകയായിരുന്നു

സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് യാസിര്‍ അലി അധ്യക്ഷത വഹിച്ചു. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് യാഖൂബ് ആമുഖ പ്രഭാഷണം നിര്‍യഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിയാദ് വര്‍ക്കല ലഹരിക്കെതിരെപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

സെന്‍ട്രല്‍ കമ്മിറ്റി കലാവിഭാഗം കണ്‍വീനര്‍ പ്രെഡിന്‍ അലക്‌സ്, നാഷണല്‍ കമ്മിറ്റി പ്രെസിഡന്റ് ഡോ. അബ്ദുള്‍നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുത്തലിബ് കാലിക്കറ്റ്, അല്‍ത്താഫ് കാലിക്കറ്റ്, മഹേഷ് ജയ്, നൗഫല്‍ കോട്ടയം എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. ധാനിഷ് അല്‍ത്താഫ്, ദിയ റഷീദ്, അനാറ റഷീദ്, ഫിദ ഫാത്തിമ, ഫാത്തിമ നിസ്സാം, അനാമിക സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ സാപ്റ്റ്‌കോ ബിനു കെ തോമസ്, ജിബിന്‍ സമദ് കൊച്ചി, സുരേഷ് ശങ്കര്‍, ബിനു ഫൈസലിയാ, റഷീദ് കായംകുളം, റൗഫ് ആലപ്പടിയാന്‍, കെ ജെ റഷീദ്, സമീര്‍ റോയ്ബാക്ക്, സുരേന്ദ്രബാബു, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍, ധനഞ്ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസ്സാം കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top