
റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുന്‍ പരിപാടി ‘റിസ’ ജൂണ്‍ 26ന് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിക്കുംലോകാരോഗ്യസംഘടനയുടെ ‘ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുക’ എന്ന പ്രമേയം ഉള്‍പ്പെടുത്തി മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, അറബി, ഉര്‍ദു, മറാത്തി, തെലുങ്, തമിഴ്, കന്നഡ, ഒഡീസി ഭാഷകളില്‍ പ്രതിജ്ഞ നടക്കും.

മിഡിലീസ്റ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റിസയുടെ കോഡിനേറ്റര്‍മാര്‍ പ്രതിജ്ഞാ ചടങ്ങുകള്‍ ഏകോപിപ്പിക്കും.
ഓണ്‍ലൈനില്‍ നടന്ന കാമ്പയിന്‍ സംഘാടകസമിതി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. ഏ വി ഭരതന്‍, ആയുഷ് വകുപ്പിലെ യോഗാവിഭാഗം കണ്‍സല്‍ട്ടന്റ് കുന്ദന്‍ലാല്‍ ഗൊത്വാള്‍, യു എന്‍ വോളണ്ടിയര്‍ ഡോ. റുക്‌സാന, കേണല്‍ ജൂലിയസ് റോക്ക്, ഷംനാദ് കരുനാഗപ്പള്ളി, (റിംഫ് പ്രതിനിധി), റിസാ സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ പദ്മിനി. യു. നായര്‍, മീര റഹ്മാന്‍, റിസ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള, ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അക്തര്‍ കുറൈശി, ഡോ. നജീബ് (ജിദ്ദ), ഡോ. രാജു വര്‍ഗീസ്, എഞ്ചിനീയര്‍ ജഹീര്‍, ജോര്‍ജുകുട്ടി മക്കുളത്ത് എന്നിവര്‍ പങ്കെടുത്തു.

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടായി സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാപരിപാടിയില്‍ ഹിന്ദി മേഖല ഉള്‍പ്പെടെ ഇന്ത്യയിലെ കൂടുതല്‍ സംസ്ഥാങ്ങളിളെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കൂടി എത്തിക്കുവാനായാണ് ഇത്തവണ പത്തു ഭാഷകളില്‍ പ്രതിജ്ഞയെന്ന് റിസാ കണ്‍വീനറും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. എസ്. അബ്ദുള്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ, എ വി ഭരതന്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skfoundation.online എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ risa.skf@gmail.com എന്ന ഈ മെയിലില്‍ ബന്ധപ്പെടുകയോചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.