Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കെഎംസിസി വെല്‍ഫെയര്‍ വിംഗ് ശില്പശാല

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്. എക്‌സിറ്റ് പതിനെട്ടിലെ താജുല്‍ മഹ ഓഡിറ്റോറിയത്തില്‍ നടന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ റഫീഖ് മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവനം വ്യവസ്ഥാപിതമായ രീതിയിലാണ് നടക്കുന്നത്. പ്രവാസികള്‍ നേരിടുന്ന നിയമപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ പരിശീലനം നേടിയ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് സേവന രംഗത്തുള്ളത്.

മരണപ്പെടുന്ന പ്രവാസികളുടെ മയ്യത്ത് പരിപാലനം നടത്തുന്നതില്‍ വെല്‍ഫെയര്‍ വിംഗിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ അകപ്പെടുന്ന കേസുകള്‍ നിരവധിയാണ്. ഇത്തരം വിഷയങ്ങളില്‍ ബോധവല്‍ക്കരണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വെല്‍ഫെയര്‍ വിംഗ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് സെഷനിലായി നടന്ന ശില്പശാലയില്‍ ‘വളണ്ടിയര്‍ സേവനവും സാമൂഹ്യ പ്രതിബദ്ധതയും’ എന്ന വിഷയത്തില്‍ റിയാദ് കെഎംസിസി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ കഌസ്ടുത്തു. തൊഴില്‍ പ്രശ്‌നങ്ങളും സന്നദ്ധ പ്രവര്‍ത്തകരും എന്ന വിഷയത്തില്‍ റഫീഖ് മഞ്ചേരിയും ‘നിയമവ്യവസ്ഥയും പ്രവാസികളും’ എന്ന വിഷയത്തില്‍ ഷറഫു സഹറയും ക്ലാസെടുത്തു.

വെല്‍ഫയര്‍ വിംഗിന്റെ ലോഗോ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ എറണാകുളം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് മൂലയിലിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, മൊയ്തീന്‍ കുട്ടി പൊന്മള, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗ. സെക്രട്ടറി സത്താര്‍ താമരത്ത്, അബ്ദുര്‍ഹ്മാന്‍ ഫറൂഖ്, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, അഷ്‌റഫ് മീപ്പീരി, ഉസ്മാന്‍ പരീത്, ഷബീര്‍ മണ്ണാര്‍ക്കാട്, സുഹൈല്‍ കൊടുവള്ളി, ജാഫര്‍ പുത്തൂര്‍മടം, സഫീര്‍ കരുവാരക്കുണ്ട്, നവാസ് ബീമാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

ബഷീര്‍ താമരശ്ശേരി, സലീം സിയാങ്കണ്ടം, തഖ്‌വാന്‍ വയനാട്, റിയാസ് തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്, റാഷിദ് കൂരാച്ചുകുണ്ട്, ഫസലുറഹ്മാന്‍ പടന്ന, നൂറുല്‍ അമീന്‍ തിരുവന്തനപുരം, മുഹമ്മദ് കുട്ടി തൃത്താല, എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ റഷീദ് കാസര്‍ഗോഡ് ഖിറാഅത്ത് നിര്‍വ്വഹിച്ചു. കണ്‍വീനര്‍ അലി അക്ബര്‍ ചെറൂപ്പ സ്വാഗതവും ഷറഫു പുളിക്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top