
റിയാദ്: ഒന്‍പത് വര്‍ഷത്തെ കേരള വികസനം സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, വയോജന ക്ഷേമം, ആരോഗ്യം തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സര്‍ക്കാര്‍ വികസനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പിറകോട്ടു സഞ്ചരിക്കുകയാണ്. ജനക്ഷേമത്തിനു പകരം വിഗ്രഹ ക്ഷേമമാണ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്നും അവര്‍ ആരോപിച്ചു. കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സീതാറാം യെച്ചൂരി നഗറില്‍ നടന്ന ഏഴാമത് അസീസിയ ഏരിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി റസാഖ് അധ്യക്ഷത വഹിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗവും തൗഫീര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി റഫീഖ് ചാലിയം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ലജീഷ് നരിക്കോട് വരവ് ചിലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് എട്ട് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവര്‍ മറുപടി പറഞ്ഞു.

സമ്മേളനം 19 അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഏരിയാ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി അലി പട്ടാമ്പി, വൈസ് പ്രസിഡന്റുമാര്‍, സൂരജ്, അനീസ്, സെക്രട്ടറിയായി സുധീര്‍ പോരേടം, ജോയിന്റ് സെക്രട്ടറിമാരായി അജിത്ത് പ്രസാദ്, സുഭാഷ്, ട്രഷറര്‍ ലജീഷ് നരിക്കോട്, ജോയിന്റ് ട്രഷറര്‍ റാഷിഖ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി സ്വാലിഹ്, ഷാജി റസാഖ്, ചാക്കോ ഇട്ടി, റഫീഖ് ചാലിയം. ഷമീര്‍ ബാബു, മനോജ് മാത്യു, സജാദ്, ഷംസുദ്ധീന്‍, മനോജ്, ശശി കാട്ടൂര്‍, പീറ്റര്‍ ജോര്‍ജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു.

ശശികാട്ടൂര്‍, മനോജ് മാത്യു, അലി പട്ടാമ്പി എന്നിവര്‍ മൂന്നു വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കേന്ദ്ര സമ്മേളന പ്രതിനിധികളെ ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു. സുഭാഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റാഷിഖ്, അജിത്ത്, ചാക്കോ എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റിയായും, ഹസ്സന്‍ പുന്നയൂര്‍, റഫീഖ് ചാലിയം, ലജീഷ് നരിക്കോട്, സുധീര്‍ പോരേടം എന്നിവര്‍ സ്റ്റിയറിംഗ് കമ്മറ്റിയായും, ഷാജി റസാഖ്, ഷംസുദ്ദീന്‍, ഷാഫി എന്നിവര്‍ പ്രസീഡിയമായും, അജിത്ത്, സൂരജ്, സുബീഷ് എന്നിവര്‍ മിനുട്ട്‌സ് കമ്മറ്റി, അലി പട്ടാമ്പി, മനോജ് മാത്യു, ശശി കാട്ടൂര്‍ പ്രമേയ കമ്മറ്റി, സുഭാഷ്, റാഷിക്, ഷമീര്‍ ബാബു എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയായും പ്രവര്‍ത്തിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുധീര്‍ പോരേടം സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.