Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കായംകുളം കൂട്ടായ്മ കുടുംബ സംഗമം

കായംകുളം: പതിനെട്ടു വര്‍ഷമായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) കുടുംബ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കായംകുളം എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിപാടിയില്‍ കൃപ കുടുംബാന്ഗങ്ങളും മുന്‍ പ്രവാസികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. യു പ്രതിഭ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമാണ് കൃപയെന്ന് പ്രതിഭാ ഹരി പറഞ്ഞു. സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ്പ് പദ്ധതി ഉള്‍പ്പെ ൈവിദ്യാഭ്യാസ സഹായം അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ വിജയികളായ കൃപ അംഗങ്ങളുടെയും മുന്‍ പ്രവാസികളുടെയും മക്കള്‍ക്കുള്ള പ്രശംസാ ഫലകം എംഎല്‍എ വിതരണം ചെയ്തു.

യൂത്ത് കൊണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിത ബാബു, മുന്‍ പ്രസിഡന്റ് ഷൈജു നമ്പലശേരി, സെക്രട്ടറി അബ്ദുല്‍ വാഹിദ്, നിര്‍വഹക സമിതി അംഗങ്ങളായ ഷാജഹാന്‍ അബ്ദുല്‍ മജീദ്, ദേവദാസ് ഈരിക്കല്‍, മുന്‍ ഭാരവാഹികളായ യൂസുഫ് കുഞ്ഞ്, സുരേഷ് ബാബു ഈരിക്കല്‍, എച്ച്് നവാസ്, അനി അസിസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗായകന്‍ ഷഫീഖിന്റെ ഗാനാലാപനവും ഫര്‍സാന ഷൈജു, അര്‍വ്വാ സൈഫുദ്ദിന്‍ എന്നിവരുടെ ന്യത്തനൃത്യങ്ങളും അരങ്ങേറി.

ഷൈജു കണ്ടപ്പുറം, ഷെരീഫ് പെരിങ്ങാല, ഷറഫ് മൂടല്‍, ബിജു കണ്ടപ്പുറം, ഹബീബ് ജനത, ബഷീര്‍ കാവനാട്, സലിം പണിപ്പുര, ഷുക്കൂര്‍ ഹസ്സനാര്‍ കുഞ്ഞു, സത്താര്‍ കുഞ്ഞു, നൗഷാദ് പയറ്റി, എബി വൈക്കത്ത്, സാബു എന്നിവര്‍ നേത്യത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top