Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

ഗ്‌ളോബല്‍ ടൗണ്‍ ഫെസ്റ്റിവലിനൊരുങ്ങി റിയാദ്; ഇന്ത്യന്‍ പൈതൃകവുമായി പ്രത്യേക പവിലിയന്‍

റിയാദ്:ഗ്‌ളോബല്‍ ടൗണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും പരിചയപ്പെടുത്താന്‍ വിപുലമായ പവിലിയന്‍ ഒരുക്കുമെന്ന് സംഘാടകര്‍. ഈസ്‌റ്റേണ്‍ റിംഗ് റോഡില്‍ സഖര്‍ അല്‍ ജസീറ മ്യൂസിയത്തിന് ശേഷം സ്ഥിതിചെയ്യുന്ന പെര്‍ഫോമന്‍സ് സ്‌ക്വയര്‍ ആണ് ഫെസ്റ്റിവലിന് വേദിയാകുന്നത്. മാര്‍ച്ച് 25 മുതല്‍ 31 വരെ ഒരാഴ്ചയാണ് ആഘോഷ പരിപാടികള്‍.

സൗദി അറേബ്യക്കു പുറമെ ഇന്ത്യ, അണ്ടലൂസിയ, പാലസ്തീന്‍, ഈജിപ്ത്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഗ്‌ളോബല്‍ ടൗണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ കലയും സാംസ്‌കാരവും പരിചയപ്പെടാന്‍ മേള സഹായിക്കും. അതോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അരങ്ങേറും. വിവിധ രാജ്യങ്ങളുടെ രുചിക്കൂട്ടുകള്‍ സമന്വയിക്കുന്ന ഭക്ഷ്യമേള സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാണിജ്യ മേളയില്‍ ഉല്‍പ്പാദകര്‍ക്കും വ്യാപാരികള്‍ക്കും കൂടിക്കാഴ്ചക്കും വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനും അവസരം ഉണ്ടാകും.

അറുപതിനായിരം ചതുരശ്ര മീറ്ററില്‍ വിവിധ രാജ്യങ്ങളിലെ പവിലിയനുകളാണ് മേളക്കായി തയ്യാറാക്കുന്നത്. പതിനായിരം ചതുരശ്ര മീറ്ററില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എണ്‍പതിലധികം സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. ഇന്ത്യന്‍ പവിലിയനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ എല്ലാ ദിവസവും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. ഫ്യൂചര്‍ ഗേറ്റ് വിഷന്‍ 2030, കലാ, സാംസ്‌കാരിക പൗരാണിക പ്രദര്‍ശനം, ഫാമിലി എന്റര്‍െൈന്‍മെന്റ് തുടങ്ങിയ വിഭാഗങ്ങളിലായി മറ്റു പവിലിയനുകളും ഫെസ്റ്റിവല്‍ നഗരിയിലൊരുക്കും.

ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഇന്‍സ്പിറേഷണല്‍ കോര്‍പറേഷനാണ് പരിപാടി ഒരുക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ ഒരു ലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ പവിലിയനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0561323808, 0505794228 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രസേനന്‍, ബിനു മാവേലിക്കര, സുരേഷ് പാലക്കാട്, മുഹമദ് ഷാജഹാന്‍, സജ്ജാദ് കരുവാറ്റ, വിജയപ്രസാദ് പി കെ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top