
അല്‍ ഖര്‍ജ്: കെഎംസിസി മോട്ടീവ്-22 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി അല്‍ ഹരീക് ഏരിയ സ്നേഹ സംഗമവും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും ഒരുക്കി. 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുഞ സുലൈമാന്‍ സാഹിബിന് യാത്രയയപ്പും നല്കി.

ഖുള്റ വിശ്രമ കേന്ദ്രത്തില്‍ നടഞ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും പങ്കെടുത്ത വിവിധ പരിപാടികളും സാംസ്കാരിക സമ്മേളനവും അരങ്ങേറി. പ്രസിഡണ്ട് ശിഹാബ് പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ എം കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.

റിയാദ്-വയനാട് ജില്ല കെഎംസിസി പ്രസിഡണ്ട് അലി സാഹിബ് കൊളഗപ്പാറ, ഖര്‍ജ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് സാഹിബ് കല്ലൂര്‍, സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി സാജിദ് സാഹിബ് ഉളിയില്‍, എസ് ഐ സി ഹരീഖ് പ്രസിഡണ്ട് സമീര്‍ മാഹിരി, സലീം സഖാഫി ഐ സി എഫ്, അജി കേളി, ഡേവിഡ് കേളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദിയിലെ കലാകാരന്മാരുടെ ഇശല്‍ സന്ധ്യയും നടന്നു. ദാനിഷ് കാര്യാവട്ടം സ്വാഗതവും മുഹമ്മദലി ബറാമി നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






