Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

ദമ്മാം: നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റും ചിന്തകനുമായിരുന്ന ഓ.വി വിജയന്റെ ഓര്‍മ്മയില്‍ സഊദി മലയാളീ സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ‘ഖസാക്കിന്റെ ഇതിഹാസത്തിലൂടെ 1970 കളില്‍ മലയാള നോവല്‍ സാഹിത്യത്തില്‍ വേറിട്ട വഴി തുറക്കുകയായിരുന്നു ഒ.വി വിജയനെന്ന് അദ്ദേഹം പറഞ്ഞു.

കാലത്തിന് മായ്ക്കാന്‍ കഴിയാത്ത അനവധി കഥയും കഥാപാത്രങ്ങളും മലയാളത്തിന് സമ്മാനിച്ചു. തത്ത്വചിന്തയും സാമൂഹിക വിമര്‍ശനവും ചേര്‍ന്ന രചനകളിലൂടെ മലയാള സാഹിത്യത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ദീര്‍ഘവീക്ഷണത്തോടെ പ്രവചിച്ച പ്രതിഭയായിരുന്നു ഒ.വി വിജയന്‍. അധികാര, ഭരണകൂട ചലനങ്ങളെ തിളയ്ക്കുന്ന ഭാഷയില്‍ വിചാരണ ചെയ്തപ്പോള്‍ തന്നെ, ശാന്തവും സൗമ്യവുമായ ഭാഷയിലൂടെ അദ്ദേഹം തന്റെ മറ്റു രചനകളെ വേറിട്ടതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മാലിക് മഖ്ബൂല്‍, ഇ.കെ സലിം, ഡോ. ടെസ്സി റോണി എന്നിവര്‍ സംസാരിച്ചു. സുനില്‍ മുഹമ്മദ്, സോഫിയ ഷാജഹാന്‍, പി.ടി അലവി, മാത്തുക്കുട്ടി പള്ളിപ്പാട്, സുബൈര്‍ പുല്ലാളൂര്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു. മലയാളി സമാജം ഭാരവാഹികളായ മുരളീധരന്‍, ആസിഫ് താനൂര്‍, ഫെബിനാ നജ്മുസമാന്‍, റഹൂഫ് ചാവക്കാട്, ലീനാ ഉണ്ണിക്കൃഷ്ണന്‍, ബിനു കുഞ്ഞ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹുസൈന്‍ ചമ്പോളില്‍ അവതാരകനായിരുന്നു. ചടങ്ങില്‍ ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top