Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും

ഫുഡ്, ബിവറേജ്, ഹോസ്പിറ്റാലിറ്റി: സൗദി ഹൊറേക പ്രദര്‍ശനം സമാപിച്ചു

നൗഫല്‍ പാലക്കാടന്‍

റിയാദ്: ഭക്ഷ്യ ആതിഥേയ വ്യവസായ മേഖലയിലെ ന്യൂതന ഉത്പന്നങ്ങളും നിര്‍മ്മാണ രീതികളും പരിചയപ്പെടുത്തുന്ന അന്തരാഷ്ട്ര മേള സൗദി ഹൊറേക്ക പ്രദര്‍ശനം സമാപിച്ചു. റിയാദ് കിംഗ് അബ്ദുള്ള റോഡിലുള്ള അന്തരാഷ്ട്ര പ്രദര്‍ശന ഹാളിലായിരുന്നു മേള. ചൊവ്വാഴ്ച ആരംഭിച്ച പരിപാടി ഇന്നലെയാണ് സമാപിച്ചത്. സന്ദര്‍ശകരുടെ വന്‍ തിരക്കിനെ തുടര്‍ന്ന് വിപുലമായ സംവിധാനങ്ങള്‍ ഹൊറേക പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുളള കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താന്‍ പ്രതേക പവലിയനുകള്‍ തുറന്നിരുന്നു. ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന അത്യാധുനിക മെഷിനറികള്‍, പാക്കിങ് പ്രോഡക്റ്റുകള്‍, കിച്ചണ്‍ എക്യുപ്‌മെന്റ്‌സുകള്‍, ആധുനിക ഹൈജീന്‍ യന്ത്രങ്ങള്‍, ഉപഭോക്തക്കളുമായി എളുപ്പത്തില്‍ സംവദിക്കാനാവശ്യമായ സോഫ്റ്റ് വെയറുകള്‍, അത്യധിനിക ബില്ലിംഗ് സംവിധാനങ്ങള്‍, തുടങ്ങി ഭക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും മേളയുടെ ഭാഗമായി വിവിധ കമ്പനികള്‍ പരിചയപ്പെടുത്തി.
ഭക്ഷണപാനീയ രംഗത്ത് സൗദി അറേബ്യയിലെ പ്രമുഖ കമ്പനികളായ അല്‍ മറായി, റോമന്‍സിയ, അല്‍എസ്രാ, അല്‍വത്തന്‍, ആനി ആന്‍ഡ് ഡാനി, കോണ്‍ സോണ്‍ തുടങ്ങി നൂറോളം കമ്പനികളും അവരുടെ പ്രൊഡക്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യവിഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് രുചിയറിയാനും അവരുടെ അഭിപ്രായം ആരായുന്നതിനും സാംപിള്‍ പാക്കുകളും വിതരണം ചെയ്തിരുന്നു. ലോകത്തെ പ്രമുഖ ഷെഫുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും വിവിധ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതിന്റെ ലൈവ് പ്രദര്‍ശന പരിപാടികളും ഹൊറേക്കയുടെ ഭാഗമായി ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top