Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

കൊളത്തൂര്‍ ഫൈസയ്ക്കു ഐസിഎഫ് യാത്രയയപ്പ്

റിയാദ്: രിസാലത്തുല്‍ ഇസ്‌ലാം മദ്രസ പ്രധാന അധ്യാപകനും ഐസിഎഫ് സെന്‍ട്രല്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ കൊളത്തൂര്‍ അബ്ദുല്‍ ഖാദര്‍ ഫൈസിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെഡറേഷന്‍ (ഐസിഎഫ്) ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫൈസി അല്‍ ഖുദ്‌സ് അമീറായും സേവനം അനുഷ്ടിച്ചിരുന്നു. സയ്യിദ് സ്വാലിഹ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ബഷീര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം വടകര ഉദ്ഘാടനം ചെയ്തു.

ഷമീര്‍ രണ്ടത്താണി, ഷുക്കൂര്‍ പട്ടാമ്പി, അബ്ദുല്‍ മജീദ് താനാളൂര്‍, ജാബിര്‍ അലി പത്തനാപുരം, ഇസ്മായില്‍ സഅദി, ഫൈസല്‍ മമ്പാട്, അഷ്‌റഫ് മുത്തേടം, മുജീബ് അണ്ടോണ, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ്, ഹാഷിം സഅദി, മുനീര്‍ കൊടുങ്ങല്ലൂര്‍, നൗഷാദ് സഖാഫി, നിസാര്‍ അഞ്ചല്‍, ജാഫര്‍ തങ്ങള്‍, ലത്തീഫ് മിസ്ബാഹി, അഷ്‌റഫ് ഓച്ചിറ,അബ്ദുല്‍ ലത്തീഫ് മാനിപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊളത്തൂര്‍ ഫൈസി യാത്രയയപ്പിന്നന്ദിപറഞ്ഞു. ഉമര്‍ പന്നിയൂര്‍ ഉപഹാരം സമ്മാനിച്ചു. ഇബ്രാഹീം കരീം സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top