
ജുബൈല്‍: ലോകമെങ്ങും രാജ്യങ്ങള്‍ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോള്‍ ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങള്‍ പേറുന്ന മനുസ്മൃതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുത്വ രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നു എഴുത്തുകാരനും നവയുഗം സാംസ്‌ക്കാരികവേദി മീഡിയ കണ്‍വീനറുമായ ബെന്‍സിമോഹന്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പൗരന്‍മാരും പ്രവാസസമൂഹവും ജാഗരൂഗരാകണമെന്നും അദ്ദേസഹം പറഞ്ഞു. നവയുഗം സാംസ്‌ക്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിനദേവ് അദ്ധ്യക്ഷത വഹിച്ചു. എം.ജി മനോജ് നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. കെ ആര്‍ സുരേഷ് ആദ്യമെമ്പര്‍ഷിപ്പ് ഫോം ഏറ്റുവാങ്ങി. ടി.കെ നൗഷാദ്, പുഷ്പകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് സ്വാഗതവും ഷിബു എസ്.ഡി നന്ദിയും പറഞ്ഞു. കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍, സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. പളനിവേലി എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.






