ജിദ്ദ: കേരള മുസ്ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡറ്റും ജാമിഅഃ അശ്അരിയ്യ ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്.വൈ.എസ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെയും നേതൃത്വത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജാമിഅ അശ്അരിയ്യ ഹജ്ജ് ഗ്രൂപ്പിന് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍മാരും ജാമിഅഃ അശ്അരിയ്യ ജിദ്ദ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.
ബഷീര്‍ എറണാകുളം, അബ്ദുല്‍ കലാം സഖാഫി, അബ്ദുല്‍ ജബ്ബാര്‍, ഉബൈദ് പെരുമ്പാവൂര്‍, സിദ്ദിഖ് ആലപ്പുഴ, സുഹൈര്‍, സിദ്ദീഖ് വലിയപറമ്പ്, യഹിയ മഞ്ഞപ്പറ്റ, ആദം ആനമങ്ങാട്, ഹനീഫ അല്‍ അബീര്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.