മക്ക: ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സ്വീകരണം നല്‍കി. 166 ഹാജിമാരുമായി കോഴിക്കോട് നിന്ന് പുറപ്പെട്ടു ജിദ്ദയിലെത്തിയ തീര്‍ത്ഥാടക സംഘത്തിന് മക്കയിലാണ് സ്വീകരണം ഒരുക്കിയത്.
അസീസിയയില്‍ 282-ാം നമ്പര്‍ മക്തബിന് കീഴില്‍ 182-ാം നമ്പര്‍ ബില്‍ഡിങ്ങിലാണ് താമസം ഒരുക്കിയിട്ടുള്ളത്. മുസല്ല അടങ്ങിയ കിറ്റ് നല്‍കിയും ലബ്ബയ്ക്ക വരികള്‍ ഉരുവിട്ടുമാണ് ഹാജിമാരെ സ്വീകരിച്ചത്. ഹനീഫ അമാനി, ജമാല്‍ കക്കാട്, അനസ് മുബാറക്, അന്‍സാര്‍ താനാളൂര്‍, സുഹൈര്‍ കോതമംഗലം, മുഈനുദ്ധീന്‍ ബറകാത്തി, നാസര്‍ മക്കരപറമ്പ്, സഈദ് സഖാഫി, മുനീര്‍ ഹാജി, റാഷിദ് നിസാമി, കബീര്‍ ചേളാരി, റഷീദ് വേങ്ങര, ഷകീര്‍ ഖാലിദ്,ഫിറോസ് സഅദി, ശംസുദ്ധീന്‍ അഹ്‌സനി, അബ്ദു സമദ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.