
റിയാദ്: ആധുനിക ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ പ്രതിഭാശാലിയായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം അഡ്വ.എല്‍.കെ അജിത്ത്. 33-ാമത് രാജീവ് അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചു. ടെലികമ്യൂണിക്കേഷന്‍ രംഗത്തെ മുന്നേറ്റവും ഐടി നയവും ഇന്ത്യയുടെ കുതിപ്പിനു വേഗം കൂട്ടി. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, പ്രതിരോധം, സമ്പ് ഘടന തുടങ്ങി രാജ്യത്തെ എല്ലാ മേഖലയിലും സമഗ്ര പുരോഗതി പുരോഗത്യ ലക്ഷ്യമാക്കി അടിത്തറ പാകിയതിന്റെ ഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്ന കഴിഞ്ഞ ഏതാനും വര്‍ഷത്തെ ഭരണം രാജ്യത്തിന്റെ ഭാവിയെ തന്നെ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന അനുസ്മരണ സംഗമത്തില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ രക്തസാക്ഷിത്വ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കാട്ടുപാടം, സലീം അര്‍ത്തിയില്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ സാപ്റ്റിക്കോ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ട്രഷറര്‍ സുഗതന്‍ നൂറനാട് സ്വാഗതവും കണ്ണൂര്‍ ജില്ല പ്രസിഡന്റ് മജീദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ, ഷുക്കൂര്‍ ആലുവ, അസ്‌ക്കര്‍ കണ്ണൂര്‍, അലി ആലുവ, ബഷീര്‍ കോട്ടക്കല്‍, നാസര്‍ വലപ്പാട്, ശരത് സ്വാമിനാഥന്‍, ഷഫീഖ് പുരക്കുന്നില്‍, സലാം ഇടുക്കി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ഷിബു ഉസ്മാന്‍, മൊയ്തീന്‍ പാലക്കാട്, ഷംസു കളക്കര, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, തല്‍ഹത്ത് തൃശൂര്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, തസ്‌നീഫ് വേങ്ങര, സൈനുദ്ധീന്‍ പട്ടാമ്പി, അല്‍ത്താഫ് കളക്കര, അലി വേങ്ങര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





