Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

റഹീം മോചനം: ദിയാ ധനം വിദേശ കാര്യ മന്ത്രാലയത്തിന് കൈമാറി

റിയാദ്: അബ്ദുല്‍ റഹീമിന്റെ മോചനത്തിന് നല്‍കാനുളള ദിയ ധനം ഒന്നരക്കോടി സൗദി റിയാല്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. മെയ് 23 വ്യാഴം ഉച്ചയോടെ നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളാണ് പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്.

ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.

വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പ് വെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കില്‍ കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും. അതെ സമയം റഹീമിന്റെ വക്കീലും ഗവര്‍ണറേറ്റിലെത്തി കരാറില്‍ ഒപ്പ് വെക്കും. പിന്നീട് കരാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് കോടതിയിലേക്ക് നല്‍കും. കോടതി രേഖകള്‍ പരിശോധിച്ചതിന് ശേഷം നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചു തുടര്‍ നടപടിള്‍ പൂര്‍ത്തിയാക്കുമെന്ന് സഹായസമിതി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top