Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കളിയും കാര്യവുമായി കുട്ടി ക്ലബ്ബുകള്‍

റിയാദ്: പ്രവാസി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ദിശാബോധം നല്‍കി വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും സിജി റിയാദ് ചാപ്റ്റര്‍ ക്ലബ്ബുകള്‍ രൂപീകരിച്ചു. സീനിയര്‍ കുട്ടികള്‍ക്ക് ടീന്‍സ് കരിയര്‍ ക്ലബ്ബ്, ജൂനിയര്‍ കുട്ടികള്‍ക്ക് ടാലന്റ് ക്ലബ് എന്നിവയാണ് രൂപീകരിച്ചത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ വൈവിധ്യമാര്‍ന്ന അവസരങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്നതും ക്ലബ്ബിന്റെ ലക്ഷ്യമാണ.

പ്രഗത്ഭരായ കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിച്ച് അഭിരുചിക്കനുസരിച്ചു വിവിധ പരിപാടികള്‍ നടന്നു. സ്റ്റുഡന്‍ന്റ് ട്രയ്‌നര്‍ യതി മുഹമ്മദലി, സിജി കരിയര്‍ വിഭാഗം കോര്‍ഡിനേറ്റര്‍ മുനീബ് എന്നിവരുടെ നേതൃത്വത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കു ടീന്‍സ് കരിയര്‍ ക്ലബ്ബിന്റെ ഭാഗമായി ഉന്നത പഠനത്തിന് കരിയര്‍ അവൈര്‍നസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.

കളിയും കാര്യവുമായി നടന്ന 5 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ പ്രോഗ്രാം സ്റ്റുഡന്‍ന്റ് ട്രയ്‌നര്‍ ജാബിര്‍ തയ്യിലും സിജി സ്റ്റുഡന്റസ് ക്ലബ് കോഓര്‍ഡിനേറ്റര്‍ ഷുക്കൂര്‍ പൂക്കയിലും നേതൃത്വം നല്‍കി.

സിജി റിയാദ് ചെയര്‍മാന്‍ നവാസ് റഷീദിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. അബ്ദുല്‍ അസീസ് തെങ്കയില്‍, ഷീബ അസീസ് എന്നിവര്‍ നിയന്ത്രിച്ചു. സിജി വിമന്‍സ് കളക്റ്റീവ് ഒരുക്കിയ ‘വണ്‍ ഡിഷ് പാര്‍ട്ടി’യില്‍ രുചിയൂറും വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വിരുന്നും ഒരുക്കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ നിസാര്‍, കരീം കാനാമ്പുറം, സലീം ബാബു, റിജോ ഇസ്മായില്‍, അബൂബക്കര്‍, മന്‍സൂര്‍ ബാബു എന്നിവയ്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബുകളില്‍ അംഗത്വം നേടാന്‍ cigi.riyadh@gmail.com അല്ലെങ്കില്‍ 0502167914 എന്ന നമ്പറില്‍ ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top