Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

എണ്ണ വില വര്‍ധനവ്: കുറഞ്ഞ വിലയില്‍ വാങ്ങിയ ക്രൂഡ് ഉപയോഗിക്കണം

റിയാദ്: ഇന്ത്യ-സൗദി ഈര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സംഭവ വികാസങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഇന്ത്യയുടെ പുതിയ പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്.

വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയില്‍ ഇന്ത്യയുടെ ആശങ്ക മന്ത്രി പങ്കുവെച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ വിലയില്‍ ഇന്ത്യ വാങ്ങിയ കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡ് പുറത്തെടുക്കണമെന്ന് സൗദി ഊര്‍ജ്ജ മന്ത്രിപ്രിന്‍സ് അബ്ദുല്‍ അസീസ് പ്രതികരിച്ചു. അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സുപ്രധാന ഉത്പ്പാദകരാണ് സൗദി അറേബ്യയെന്ന് ചര്‍ച്ചക്ക് ശേഷം ഹര്‍ദീപ് സിംഗ് പൂരി ട്വീറ്റ് ചെയ്തു. എണ്ണമേഖലയില്‍ സൗദിയുമായി കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യവും മന്ത്രിയെ അറിയിച്ചു.

ഇന്ത്യ അതിവേഗം വളരുകയാണ്. വരുംവര്‍ഷങ്ങളില്‍ എണ്ണയുടെ ആവശ്യം വര്‍ധിക്കും. അതുകൊണ്ടുതന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനപ്പുറം ഇരുരാഷ്ട്രങ്ങളുടെയും ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഹര്‍ദീപ് സിംഗ് പൂരി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top