
റിയാദ് :സൗദിയില്‍ ഹോം ഡെലിവറി മേഖലയില്‍ 45 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്യൂണിക്കേഷന്‍, ഐടി കമ്മീഷന്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഡെലിവറി ആപുകള്‍ വഴി ശരാശരി 100 കോടി റിയാലിന്റെ ഓര്‍ഡറുകളാണ് ഡെലിവറി ചെയ്തത്. ഓണ്‍ലൈന്‍ ഓര്‍ഡറു കളും ഹോം ഡെലിവറിയും വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ പണമിടപാട് 128 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതാും ഐടി കമ്മീഷന്‍ വ്യക്തമാക്കി.

അതിനിടെ, സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വ്യാപിപ്പിക്കുമെന്നു അധികൃതര്‍. അതിനുളള കരട് നിയമം സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി തയ്യാറാക്കി. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക് പോസ്റ്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ആരംഭിക്കും. ഡ്യൂട്ടി ഫ്രീ ഷോപുകളില്‍ വില്‍ക്കുന്ന 20 ശതമാനം ഉത്പ്പന്നങ്ങള്‍ പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്നവ ആയിരിക്കണമെന്ന വ്യവസ്ഥയോടെ ഷോപ്പുകള്‍ക്ക് അനുമതി നല്‍കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.