Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം; ‘ഇന്‍തിഖാബ്’ സമാപിച്ചു

ജിദ്ദ: ‘സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന പ്രമേയത്തില്‍ നടന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസി െ്രെതമാസ കാമ്പയിന് സമാപനം. തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം മുഴങ്ങും മുമ്പേ ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ പ്രചാരണങ്ങള്‍ക്ക് സജ്ജമാണെന്ന് തെളിയിക്കുന്നതായിയിരുന്നു കാമ്പയിന്‍. പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് പതാക ഉയര്‍ത്തി. മുഹമ്മദ് യാസീന്‍ ഖിറാഅത്ത് നടത്തി. സൗദി കെഎംസിസി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥന നടത്തി. ക്യാമ്പ് ഡയറക്ടര്‍ അഷ്‌റഫ് മുല്ലപ്പള്ളി പ്രമേയം അവതരിപ്പിച്ചു. നിസാം മമ്പാട്, വി. പി അബ്ദുറഹിമാന്‍, സി. കെ റസാഖ് മാസ്റ്റര്‍, എ. കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ല ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും മുഹമ്മദ് യാസിദ് തിരൂര്‍ നന്ദിയും പറഞ്ഞു.

‘സംഘടന സംഘാടനം’ സെഷനില്‍ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷന്‍ എന്‍. കെ ഹഫ്‌സല്‍ റഹ്മാന്‍ ക്ലാസ്സെടുത്തു. മുസ്തഫ വേങ്ങര, ഉനൈസ് കരുമ്പില്‍, മജീദ് കള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷന്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയങ്കോട്, നാസര്‍ മച്ചിങ്ങല്‍, സാബില്‍ മമ്പാട്, മജീദ് കോട്ടീരി, ഷഫീദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മാറുന്ന ലോക ക്രമത്തില്‍ മനുഷ്യന്റെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളുടെ പ്രാധാന്യം ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റികള്‍ക്കായി നേതൃ ഉച്ചകോടി, റിപ്പോര്‍ട്ട് അവതരണം, ഫോട്ടോ സെഷന്‍, ഉപഹാര വിതരണം എന്നിവയും നടന്നു.

സമാപന സമ്മേളനം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍, എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, ഷാഫി എപ്പിക്കാട്, മുസ്തഫ ബാഖവി ഊരകം, ഷുക്കൂര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top