Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

‘നോടെക്’ സമാപിച്ചു; സയന്‍സ് എക്‌സ്‌പോയില്‍ അല്‍ വുറൂദ് ജേതാക്കള്‍

ജിദ്ദ: പ്രവാസലോകത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ശാസ്ത്രസാങ്കേതിക രംഗത്തെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ എക്‌സ്‌പോ സമാപിച്ചു. അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മേള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
ആര്‍.എസ്.സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി ഫസീന്‍ അഹ്മദ് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യഹ്‌യ ഖലീല്‍ നൂറാനി, അബ്ദുറഹിമാന്‍ സഖാഫി ചെംബ്രശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

ജിദ്ദയിലെ അല്‍ വുറൂദ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ അഹ്ദാബ്, മഹ്ദ് അല്‍ ഉലൂം, അല്‍ മവാരിദ്, നോവല്‍ തുടങ്ങിയ സ്‌കൂളുകള്‍ മേളയില്‍ മാറ്റുരച്ചു. സയന്‍സ് എക്‌സിബിഷനില്‍ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ രണ്ടാം സ്ഥാനവും അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

നോട്ടെക് എക്‌സലന്‍സി അവാര്‍ഡ് ജേതാവായ ഡോ. ഫയാസ് റഹ്മാന്‍ ഖാന് ഡോ. മുഹ്‌സിന്‍, ഡ്രൈവ് ടീം ചെയര്‍മാന്‍ സുജീര്‍ പുത്തന്‍പള്ളി, കണ്‍വീനര്‍ റഷീദ് പന്തല്ലൂര്‍, ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറിമാരായ മന്‍സൂര്‍ ചുണ്ടമ്പറ്റ, ഫസീന്‍ അഹമ്മദ്, നാഷനല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ല്യാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.

നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് ഇത്തരം ശാസ്ത്ര സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ഡോ. ഫയാസ് റഹ്മാന്‍ ഖാന്‍ പറഞ്ഞു. കുട്ടികളെ എക്‌സ്‌പോകള്‍ക്കായി സജ്ജരാക്കുന്നതില്‍ ആര്‍.എസ്.സി കാണിക്കുന്ന മികവിനെയും പ്രയത്‌നത്തെയും അദ്ദേഹം പ്രശംസിച്ചു. ആര്‍.എസ്.സിയുടെ 2026ലെ കലണ്ടര്‍ പ്രകാശനം ഗള്‍ഫ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശേരി, സൗദി വെസ്റ്റ് നാഷണല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

വെഫി കേരള സി.ഇ.ഒ റഫീഖ് ചുങ്കത്തറ’നെക്സ്റ്റര്‍’ കരിയര്‍ ഗൈഡന്‍സ് സെഷന്‍ നടന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സെഷനുകളും കുട്ടികള്‍ക്കായി വണ്‍ ടു വണ്‍ കരിയര്‍ കൗണ്‍സിലിംഗും ഒരുക്കിയിരുന്നു. ‘ഐടോക്ക്’ വേദിയില്‍ റഹ്മത്തുള്ള കെ.എം, അനസ് ഓച്ചിറ, ഡോ. ഇജാസ് അഹ്മദ്, എഞ്ചിനീയര്‍ റഊഫ്, മൊയ്തീന്‍ കോട്ടപ്പാടം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംവദിച്ചു. ഇവോള്‍വര്‍ ആന്റ് ചാറ്റ് വിത്ത് എന്റര്‍പ്രണര്‍ സെഷനില്‍ ബിസ്സപ്പ് അറേബ്യ സി.ഇ.ഒ സുഹൈല്‍ കടാച്ചിറ അനുഭവങ്ങള്‍ പങ്കുവെച്ചു.

സന്ദര്‍ശകര്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ സ്വയം ചെയ്യാന്‍ അവസരമൊരുക്കിയ ‘ഡി.ഐ.വൈ ലാബ്’ നവ്യാനുഭവമായി. ടെക്‌നോവ തിയേറ്ററില്‍ അഞ്ച് വ്യത്യസ്ത ഷോകള്‍ അരങ്ങേറി. സ്വയം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമായി ‘മേക്കേഴ്‌സ് മാര്‍ക്കറ്റും’ ഒരുക്കിയിരുന്നു. സമാപന ചടങ്ങില്‍ മുജീബ് എ.ആര്‍ നഗര്‍, തല്‍ഹത് കൊളത്തറ, സല്‍മാന്‍ വെങ്കളം, മുഹ്‌സിന്‍ സഖാഫി തുടങ്ങിയവര്‍സംബന്ധിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top