Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം പ്രകാശനം ചെയ്തു

ഷാര്‍ജ: സുബൈദ കോമ്പില്‍ എഴുതിയ ‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഡോ. മറിയം ഷിനാസി പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരി സന്ധ്യ രഘു കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഹരിതം ബുക്‌സ് എം ഡി പ്രതാപന്‍ തയാട്ട് അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. റിയാദില്‍ പ്രവാസിയാണ് സുബൈദ കൊമ്പില്‍. ഗള്‍ഫ് ജീവിതവും പ്രവാസത്തിനിടയില്‍ കണ്ടുമുട്ടുന്നവരുമാണ് കാട്ടുനെല്ലിക്കയിലെ കഥാപാത്രങ്ങള്‍.

റെജി അബ്ദുള്ള, എന്‍ എന്‍ അബ്ദുള്‍ ഗഫൂര്‍, അംന തസ്‌കിയ, അഷ്‌റഫ് ബഷീര്‍ ഉളിയില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹരിതം ബുക്‌സ് കോഴിക്കോട് ആണ് പ്രസാധകര്‍. അഡ്വ :പ്രവീണ്‍ കുമാര്‍ അവതാരാകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പില്‍ മറുപടി പ്രസംഗം നടത്തി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top