Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ദല്‍ഹിയിലും ഗുജറാത്ത് മോഡല്‍ വംശഹത്യക്കു സംഘ്പരിവാര്‍ ശ്രമം: കേളി

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം തുടരുന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ ദല്‍ഹിയില്‍ സംഘ്പരിവാറിന്റെ ആസൂത്രിത കലാപം ഗുജറാത്ത് മോഡല്‍ വംശഹത്യയായി മാറുകയാണെന്നു കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. കലാപത്തെ അതിശക്തമായി അപലപിച്ച കേളി, സംഘപരിവാറിന്റെ ഗുജറാത്ത് മോഡല്‍ തീക്കളി എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്പക്ഷമായി ഇടപെടണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കുന്ന നടപടികള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മറയില്ലാതെ കൂട്ടുനില്‍ക്കുകയാണ്. കലാപകാരികള്‍ക്ക്
ഒത്താശയും ചെയ്തുകൊടുക്കുന്നു. ദല്‍ഹി പോലീസ് തീര്‍ത്തും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടത് ആശങ്കാജനകമാണ്. കലാപം അടിച്ചമര്‍ത്താനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനോ പോലീസ് ഒന്നും ചെയ്യുന്നില്ല. പകരം കലാപകാരികളോടൊപ്പം ചേര്‍ന്ന് ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും കേളിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ചെറുത്തു തോല്‍പ്പിക്കണമെന്ന സിപിഐ (എം)ന്റെ നിലപാടിനൊപ്പം നിന്ന് സമാധാനത്തിനായി യോജിച്ച പോരാട്ടത്തിന് തയ്യാറാവാന്‍ ഏവരും മുന്നോട്ട് വരേണ്ട കാലഘട്ടമാണിതെന്നും കേളി പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top