Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കൊറോണ: സൗദിയില്‍ വ്യാജ വാര്‍ത്തകളുടെ പ്രവാഹം

നൗഫല്‍ പാലകാടന്‍

റിയാദ്: കോവിഡ് 19 വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സൗദി അറേബ്യയില്‍ വ്യാജ വാര്‍ത്തകളുടെ പ്രവാഹം. എട്ട് വര്‍ഷം മുമ്പ് മെര്‍സ് കൊറോണ വൈറസ് സൗദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയം സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍, പത്ര സമ്മേളനങ്ങളുടെ വീഡിയോ ക്ലിപ്പ് എന്നിവ ഉപയോഗിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രധാനമായും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീതിയിലാണ്. വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് മാര്‍ച്ച് 15 മുതല്‍ മെയ് 30 വരെ അവധിക്കോ മറ്റ് യാത്രക്കോ വേണ്ടി രാജ്യം വിടാന്‍ പാടില്ലെന്ന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് പുതിയ പ്രചാരണം. മക്ക പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവധി അനുവദിക്കരുതെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുളളത്. എന്നാല്‍ ഇതും തെറ്റായ വാര്‍കള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്കും ചൈന, ഇറ്റലി, കൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ഇന്ത്യ, ലെബനോന്‍, സിറിയ, യമന്‍, അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, ഉസ്പാകിസ്താന്‍, സോമാലിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകള്‍ക്കും നിലവില്‍ വിലക്കുണ്ട്. മറ്റു രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top