
റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രവാസി സാംസ്‌കാരിക വേദി ഷിഫ യൂണിറ്റ് പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു. സെന്‍ട്രല്‍ യൂണിവേയ്‌സിറ്റി സമര പോരാളി ലദീദ ഫര്‍സാന വീഡിയോ കോണ്‍ഫറന്‍സ് മുഖേന സദസ്സിനെ അഭിമുഖീകരിച്ചു.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ നിയമ ഭേദഗതികളിലൂടെ പൗരത്വം നിഷേധിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. ഇത് നാടിനെ വിഭജനത്തിലേക്കു നയിക്കും. കലാപങ്ങളിലൂടെ വംശഹത്യ സിദ്ധാന്തം നടപ്പില്‍ വരുത്തുന്ന ഭരണകൂട ഭീകരതയാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്നത്. അഡ്വ. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. സിദ്ധീഖ് ഇരിക്കുര്‍ ആദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് സമീഉള്ള, ഷിഹാബ് കുണ്ടൂര്‍, സെന്ററല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ ഗാനം, മുദ്രാവാക്യം എന്നിവക്ക് ഇര്‍ഷാദ് നേതൃത്വം നല്‍കി. യൂണിറ്റ് പ്രസിഡന്റ് റുക്‌സാന ഇര്‍ഷാദ് സ്വാഗതവും സലീം നന്ദിയും പറഞ്ഞു.


വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
