Sauditimesonline

DOMESTIC LABOUR
സൗദിയില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് തനാസില്‍ മാറ്റം; വസ്തതുത ഇതാണ്

അജിമോന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഒലയ യൂണിറ്റ് എക്‌സികുട്ടീവ് അംഗം അജിമോന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പതിനേഴ് വര്‍ഷമായി റിയാദിലെ അബു ഗസാലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അജിമോന്‍ തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തി സ്വദേശിയാണ്. കേളി മലാസ് ഏരിയ ഫുട്ബാള്‍ ടീം അംഗവുമായിരുന്നു.

സുലൈമാനിയ്യ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ ഒലയ്യ യൂണിറ്റ് സെക്രട്ടറി അമര്‍ പൂളക്കല്‍ ആമുഖപ്രഭാഷണം നടത്തി. ഒലയ്യ യൂണിറ്റ് പ്രസിഡന്റ് ലബീബ് അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നൗഫല്‍ ഉള്ളാട്ടുചാലില്‍ ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലേതില്‍, പ്രസിഡന്റ് നിയാസ്, ട്രഷറര്‍ ഗിരീഷ്, ഒലയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സാജിത് പാമ്പാടി, വൈസ്പ്രസിഡന്റ് അര്‍ഷാദ്, ട്രഷറര്‍ സുരേഷ് പള്ളിയാലില്‍, കൂടാതെ നിരവധി യൂണിറ്റംഗങ്ങളും പങ്കെടുത്തു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി അമര്‍ പൂളക്കല്‍ അജിമോന് സമ്മാനിച്ചു. യാത്രയയപ്പിന് അജിമോന്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top