Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

കൊച്ചി കൂട്ടായ്മ രക്ത ദാന ക്യാമ്പ്

റിയാദ്: കൊച്ചി കൂട്ടായ്മ ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ‘Donate blood to save lives ‘ ക്യാമ്പയിന്റെ ഭാഗമായി കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് രക്ത ദാനം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബി ഷാജി, സെക്രട്ടറി ജിനോഷ്, ട്രഷറര്‍ റഫീഖ്, ഇവന്റ് കണ്‍ട്രോളര്‍ ഹസീബ്, വൈസ് പ്രസിഡന്റ് റിയാസ്, ജോയിന്റ് സെക്രട്ടറി സാജിദ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക്, ജലീല്‍ കൊച്ചി, തന്‍വീര്‍, ഷാജി, ഷഹീന്‍, ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിയാദിലെ വിവിധ സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ബ്ലഡ് ഡോനോര്‍സ് കേരള സൗദി പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി, ബിനു കെ തോമസ്, പി എം ഫ് നാഷണല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, സെക്രട്ടറി റസ്സല്‍ മാടത്തി പറമ്പില്‍, റിയാസ് വണ്ടൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. 50 യൂനിറ്റ് രക്തം ദാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top