റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ബിസിനസ്, ഫാമിലി, ഇന്‍ഡിവിജുവല്‍ വിസയിലെത്തുന്നവര്‍ക്ക് ആറു മാസം വരെ വിസ ഓണ്‍ലൈനില്‍ പുതുക്കാന്‍ അവസരം. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
100 റിയാല്‍ ഫീസ് അടച്ച് അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോം വഴി പുതുക്കാനാണ് അവസരമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. മള്‍ട്ടിപ്പിള്‍ വിസക്ക് മൂന്നു മാസം കാലാവധിയുളള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. വിസ പുതുക്കുന്നതിന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ട ആവശ്യമില്ല. നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതേസമയം, ആറുമാസം കഴിഞ്ഞാല്‍ വീണ്ടും ഓണ്‍ലൈനില്‍ വിസ പുതുക്കാന്‍ കഴിയില്ല. മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഉളളവര്‍ രാജ്യത്തുനിന്ന് എക്‌സിറ്റ് ആയതിന് ശേഷം വീണ്ടും എന്‍ട്രി ആകണം. നേരത്തെ 90 ദിവസം പൂര്‍ത്തിയായാല്‍ രാജ്യം വിടണം എന്നായിരുന്നു ചട്ടം. സിംഗിള്‍ എന്‍ട്രി ഒരു മാസം തികയുന്നതിന് ഒരാഴ്ച മുമ്പ് ഓണ്‍ലൈനില്‍ പുതുക്കാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി മൂന്നു മാസം തികയുന്നതിന് ഒരാഴ്ച മുമ്പും പുതുക്കാന്‍ കഴിയും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.