സൗദിയില്‍ റെയ്ഡ്; ഒരാഴ്ചക്കിടെ 15000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ 13 പ്രവിശ്യകളില്‍ നടത്തിയ റെയ്ഡില്‍ 15,453 നിയമ ലംഘകര്‍ പിടിയിലായി. നേരത്തെ പിടിയിലായ വിദേശികളായ നിയമ ലംഘകരില്‍ 9,280 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനതുടരുകയാണ്. ഓരോ ഒരാഴ്ചയും ശരാശരി 15,000 വിദേശികളെയാണ് സൗദിയില്‍ പിടിയിലാശുന്നത്.

ഇഖാമ നിയമ ലംഘകരായ 9,865 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 3,610 പേരുമാണ് കഴിഞ്ഞ ആഴ്ച പിടിയിലായത്. ഇതിന് പുറമെ തൊഴില്‍ നിയമം ലംഘിച്ച 1,978 പേരാണ് അറസ്റ്റിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 782 പേരെയും കസ്റ്റഡിയിലെടുത്തു. ഇതില്‍ 68 ശതമാനം യമനികളും 29 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. നിയമ ലംഘകരെ സഹായിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Leave a Reply