തേജ് ചുഴലിക്കാറ്റ്; സൗദിയില്‍ കാറ്റിനും മഴക്കും സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. തേജ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിലാണ് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ. ഒക്‌ടോബര്‍ 24-26 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മാറ്റം അനുഭവപ്പെടും.

യമന്‍ തീരങ്ങളില്‍ തേജ് ചുഴലിക്കാറ്റ് നീങ്ങുകയാണ്. ഇത് സൗദി അറേബ്യയെയും പരോക്ഷമായി ബാധിക്കാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്കും പൊടിക്കാറ്റിനും ഇടവരുത്തും. ഒമാനോട് ചേര്‍ന്നുളള എംറ്റി ക്വാര്‍ട്ടറിന്റെ ഭാഗങ്ങളിലും മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്നും കലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Leave a Reply