റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ അല്‍ഗുവയ്യ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഹരിദാസന്‍ ആചാരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 22വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പൊതിനൂര്‍, തോനക്കാട് സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസാര്‍ റാവുത്തര്‍, കേന്ദ്ര കമ്മറ്റി അംഗം കിഷോര്‍ ഇ നിസ്സാം, ഏരിയ പ്രസിഡന്റ് നടരാജന്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രതിന്‍ ലാല്‍, ശ്യാം, നെല്‍സണ്‍, സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനീസ് അബൂബക്കര്‍ യൂണിറ്റിന്റെ ഉപഹാരം ഹരിദാസന് സമ്മാനിച്ചു. യാത്രയയപ്പിന് ഹരിദാസന്‍ ആചാരി നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.