റിയാദ്: സംഘശക്തി വിളംബരം ചെയ്തു കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് ‘സ്‌റ്റെപ് അപ്പ്’ ക്യാമ്പിന് പ്രൗഢ സമാപനം. ‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മൂന്ന് മാസമായി നടത്തിവരുന്ന ‘സ്‌റ്റെപ്’ ക്യാമ്പയിന്റെ ഭാഗമാണ് ക്യാമ്പ്. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സിപി സെയ്തലവി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സി പി സൈതലവിക്കു കെഎംസിസിയുടെ ഉപഹാരം പ്രസിഡന്റ് സി പി മുസ്തഫയും അഡ്വ. നജ്മ തബ്ഷീറക്കു ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം സമ്മാനിച്ചു. ഗായകന്‍ ഫിറോസ് ബാബുവിനു ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉപഹാരം കൈമാറി. പ്രഭാഷണങ്ങള്‍ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നേതൃത്വം നല്‍കി.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത റിയാദിലെ വിവിധ കെഎംസിസി ജില്ല, നിയോജക മണ്ഡലം, ഏരിയ, മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അറുനൂറ് പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. സംഘാടന മികവ് കൊണ്ട് ശ്രദ്ധ നേടിയ ക്യാമ്പ് റിയാദിലെ കെഎംസിസിയുടെ സംഘ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി ഒന്‍പതിന് സമാപിച്ചു.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മല്‍,അഷ്‌റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ്, ഷംസു പെരുമ്പട്ട, പി സി മജീദ്, കബീര്‍ വൈലത്തൂര്‍, കെഎംസിസി നാഷണല്‍ കമ്മിറ്റി കായിക വേദി കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി പൊന്മള, വിവിധ ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്,
സഫീര്‍ മുഹമ്മദ് തിരൂര്‍, സുഹൈല്‍ കൊടുവള്ളി, ജാഫര്‍ പുത്തൂര്‍മടം, അന്‍വര്‍ വാരം, മുഖ്താര്‍ പി ടി പി, മുസ്തഫ പൊന്നംകോട്, ഇബ്രാഹിം ബാദുഷ, ഷാഫി സെഞ്ച്വറി, അഷ്‌റഫ് മേപ്പീരി, ഷറഫു കുമ്പളാട്, അസീസ് നെല്ലിയാമ്പത്ത്,മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, ഹിജാസ് തൃശൂര്‍, കരീം കാനാമ്പുറം, മുജീബ് മൂവാറ്റുപുഴ, അന്‍സര്‍ വെള്ളക്കടവ് വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവര്‍ ക്യാമ്പിന്നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.