റിയാദ്: പുതിയ കാലത്ത് യാഥാര്‍ഥ്യങ്ങളെയും വസ്തുതകളെയും മറച്ചു വെച്ച് നിര്‍മ്മിച്ചെടുക്കുന്ന പൊതുബോധം വലിയ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് നേടിയ വിജയം സത്യാനന്തര കാലത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. വിദേശ മാധ്യമങ്ങള്‍ മെനെഞ്ഞെടുക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കുന്ന ഗുരുതര സാഹചര്യം മനസ്സിലാക്കണം.
കേരളത്തില്‍ കാലങ്ങളിലായി അധികാരം നിലനിര്‍ത്തുവാന്‍ സിപിഎം കളിക്കുന്ന രാഷ്ട്രീയം തികഞ്ഞ വര്‍ഗീയമായി മാറുന്നുണ്ട്. വടകര പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുവാന്‍ മുസ്‌ലിം ലീഗ് നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്. ‘സത്യാനന്തര കാലത്തെ മുസ്‌ലിം ലീഗ് രാഷ്ട്രീയം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു നജ്മ തബ്ഷീറ.
‘സ്‌റ്റെപ് ‘ ക്യാമ്പയിന്‍ ലീഡേഴ്‌സ് ക്യാമ്പിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യുപി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് സ്വാഗതവും അബ്ദുറഹ്മാന്‍ ഫറൂഖ് നന്ദിയും പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബു നയിച്ച ‘സര്‍വിദേ ഖയാല്‍ ‘ മെഹ്ഫിലും അരങ്ങേറി. സമാപന സെഷനില്‍ അഡ്വ. അനീര്‍ ബാബു നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.