Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഉമ്മ റഹീമിനെ കണ്ടു: മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു

റിയാദ്: നെഞ്ചുപിളര്‍ന്ന വേദനിയ്ക്കു ആശ്വാസം. 18 വര്‍ഷത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും വിരാമം. റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലില്‍ അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും കണ്ടുമുട്ടി. ആലിംഗനം ചെയ്തും കണ്ണീര്‍ പൊഴിച്ചും പരസ്പരം ആശ്വസിപ്പിച്ചു. ഉമ്മയുടെ മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു. വൈകാരിക നിമിഷങ്ങള്‍ക്ക് ജയിലധികൃതരും സഹോദരനും അമ്മാവനും സാക്ഷി.

ഉമ്മയുടെ ആദിയും വേദനയും അവസാനിയ്ക്കണമെങ്കില്‍ ഈ മാസം 17ന് റഹീം കേസ് പരിഗണിക്കുന്ന കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കണം. ശുഭ പ്രതീക്ഷ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മകനെ കാണാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉമ്മ ജയിലിലെത്തിയിരുന്നെങ്കിലും റഹീം കാണാന്‍ വിസമ്മതിച്ചത് വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു.

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മനമുുകി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ഫാത്തിമ മകനെ കാണാന്‍ ് ജയിലെത്തിയത്. റഹീം കാണാന്‍ മനസ് കാണിക്കണേയെന്ന പ്രാര്‍ഥന ഫലം കണ്ടു. ഇതോടെയാണ് ഉമ്മയുടെ മുഖം തെളിഞ്ഞതും മനസ്സ് നിറഞ്ഞതും. അരമണിക്കൂര്‍ റഹീമിനൊപ്പം ഇരുന്ന് സംസാരിച്ചു. പിന്നീട് ഇന്ത്യന്‍ എംബസിയിലെത്തി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍ കോണ്‍സുലര്‍ മോയിന്‍ അക്തര്‍, ജയില്‍ അറ്റാഷെ രാജീവ് സിക്രി, എംബസി ഉദ്യാഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി എന്നിവര്‍ കേസ് സംബന്ധിച്ച് വിശദമായി സംസാരിച്ചു. റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ സിദ്ധീഖ് തുവ്വൂരും സന്നിഹിതനായിരുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഉമ്മയും സഹോദരനും അമ്മാവനും മടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച റിയാദ് ജയിലില്‍ മകനെ കാണാന്‍ എത്തിയ ഫാത്തിമയെ കാണാന്‍ റഹീം കൂട്ടാക്കിയിരുന്നില്ല. ജയിലിലെ വേഷത്തില്‍ ഉമ്മയുടെ മുന്നിലെത്താന്‍ മനസ് അനുവദിക്കാത്തതിനാലാണ് കാണാന്‍ വിസമ്മതിച്ചതെന്ന് പിന്നീട് റിയാദിലെ സുഹൃത്തിനോട് റഹിം പറഞ്ഞിരുന്നു. ഉമ്മ എത്തിയ വിവരം അറിഞ്ഞ് രക്തസമ്മര്‍ദം കൂടി മരുന്ന് കഴിക്കേണ്ടിവന്നെന്നും റഹീം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, നിയമസഹായസമിതിയെ അറിയിക്കാതെ കുടുംബം എത്തിയതിലെ വിഷമമവും റഹീം അറിയിച്ചിരുന്നു. 17ന് ചേരുന്ന കോടതി റഹീമിന്റെ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കും എന്ന പ്രതീക്ഷയിലാണ്. റിയാദില്‍ തുടരുന്ന ഫാത്തിമ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top