Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

ഷെയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം പിടിച്ചു; ദുരിതത്തിലായ പാറശ്ശാല സ്വദേശി നാടണഞ്ഞു

റിയാദ്: ശരീരം തളര്‍ന്ന് കിടപ്പിലായ കന്യാകുമാരി പാറശ്ശാല സ്വദേശി സ്റ്റാലിന്് കേളി കലാസാംസ്‌കാരിക വേദി തുണയായി. മൂന്ന് വര്‍ഷം മുമ്പാണ് സ്റ്റാലിന്‍ ശരീരം തളര്‍ന്ന് കിടപ്പിലായത്. ആരോഗ്യം വീണ്ടെടുത്തെങ്കിലും യാത്രാ നിരോധനം നാട്ടിലേയ്ക്കുളള മടക്ക യാത്രയ്ക്കു തടസ്സമായി.

റിയാദിലെ അല്‍ഖര്‍ജില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ കുഴഞ്ഞു വീണു. ഉടനെ അല്‍ഖര്‍ജ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരം തളര്‍ന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടി. എന്നാല്‍ ആറു മാസം കഴിഞ്ഞാണ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞത്. അതിനിടെ വിദഗ്ദ ചികില്‍സക്ക് നാട്ടിലെത്തിയ്ക്കാന്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് നേടാന്‍ ശ്രമിച്ചപ്പോഴാണ് സ്റ്റാലിന്റെ പേരില്‍ കേസ് ഉള്ളത് അറിയുന്നത്.

വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങള്‍ ആരായാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അപ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞിരുന്നു. ഇതിനിടെ അല്‍ഖര്‍ജ് ജനറല്‍ ആശുപത്രിയിലെ ചികിത്സയില്‍ അസുഖം ഭേദമായി. തുടര്‍ന്ന് സ്റ്റാലിന്‍തന്നെ നാടണയാനുള്ള ശ്രമം തുടങ്ങി. പക്ഷെ കേസ് എന്താണ് അറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സഹായത്തിനായി കേളി പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു.

സൗദിയില്‍ ജോലി ചെയ്യുന്നതിനിടെ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്റ്റാലിന്‍ അറിയിച്ചു. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗവും അല്‍ഖര്‍ജ് ഏരിയ കണ്‍വീനറുമായ നാസര്‍ പൊന്നാനി ഇന്ത്യന്‍ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ബത്ഹ സ്‌റ്റേഷനില്‍ മദ്യവുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്ന് അറിഞ്ഞത്.

അല്‍ഖര്‍ജില്‍ താമസിക്കുന്ന സ്റ്റാലിന്‍ എങ്ങിനെ ബത്ഹ സ്‌റ്റേഷനില്‍ കേസില്‍
പെട്ടു എന്നത് അജ്ഞാതമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു ബത്ഹയില്‍ പോയി ഷെയര്‍ ടാക്‌സിയില്‍ വരുമ്പോള്‍ രണ്ട് അറബ് വംശജര്‍ വഴക്കടിക്കുകയും ഡ്രൈവര്‍ പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തത് സ്റ്റാലിന്‍ ഓര്‍ക്കുത്തു. പോലീസിനെ കണ്ടതും വഴക്ക് കൂടിയവര്‍ റോഡ് മുറിച്ചു കടന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനം പരിശോധിക്കുകയും വാഹനത്തില്‍ നിന്നു മദ്യം പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ബത്ഹ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഡ്രൈവറെയും സ്റ്റാലിനെയും രണ്ട് മണിക്കൂറിനകം പറഞ്ഞുവിട്ടു.

ഈ സംഭവം അഞ്ചു വര്‍ഷം മുമ്പാണെന്ന് സ്റ്റാലിന്‍ പറയുന്നു. തുടര്‍ന്ന് നാസര്‍ പൊന്നാനി ബത്ഹ സ്‌റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യാഗസ്ഥനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. രേഖകള്‍ പരിശോധിച്ച പോലീസ് മേധാവി കേസ് റദ്ദ് ചെയ്യാനും എക്‌സിറ്റ് നേടുന്നതിനുളള തടസ്സം ഒഴിവാക്കുകയും ചെയ്തു.

2013ല്‍ സൗദിയിലെത്തിയ സ്റ്റാലിന്‍ മകളുടെ വിവാഹത്തിന് 2018ലാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ല്‍ നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ശരീരം തളര്‍ന്ന് കിടപ്പിലായത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിന്‍വലിച്ച് ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെയാണ് എക്‌സിറ്റ് നേടിയത്.

ദീര്‍ഘകാലം രോഗാവസ്ഥയിലും ജോലിയും ഇല്ലാതെ കഴിഞ്ഞ സ്റ്റാലിന് സഹപ്രവര്‍ത്തകരും സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാകാന്‍ കാലതാമസം എടുത്തെങ്കിലും ഇതിനിടെ അസുഖം ഭേദമായി ആരോഗ്യം വീണ്ടെടുത്തു. എക്‌സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും, വസ്ത്രങ്ങളും സുഹൃത്തുക്കള്‍ സമ്മാനിച്ചു. ആറുവര്‍ഷത്തിനു ശേഷം സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top