Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

പ്രവാസി മലയാളിക്ക് ഡോ. അംബേദ്കര്‍ പുരസ്‌കാരം

റിയാദ്: സാമൂഹിക രംഗത്ത് സജീവമായ പ്രവാസി വ്യവസായി ഷാജു വാലപ്പന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരം. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു ഷാജു വാലപ്പന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. ഡിസംബര്‍ 08ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവന്‍ റാം സ്ഥാപിച്ച ദളിത് സംഘടനയാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി.

റിയാദ് എക്‌സിറ്റ് 18ന് സമീപം സുലൈ കേന്ദ്രമായി വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്വന്തം ഉടമസ്ഥതയില്‍ വ്യാവസായിക സ്ഥാപനം നടത്തുന്ന ഷാജു വാലപ്പന്‍ റിയാദിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയാണ്. രോഗികളും നിരാലംബരുമായ മനുഷ്യരെ സഹായിക്കാനുള്ള ഉദാര മനസ്സാണ് ഷാജുവിനെ ഇതര വ്യവസായികളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.

സാധാരണക്കാരുടേയും വിശിഷ്യാ ദളിത് പിന്നാക്ക വിഭാഗങ്ങളുടെയും ചികിത്സക്കും വിദ്യാഭ്യസത്തിനും ഷാജു വാലപ്പന്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹായങ്ങളുടെ നീണ്ട ചരിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റിയാദിലെ കലാ സാംസ്‌കാരിക പരിപാടികള്‍ക്കും വാലപ്പന്‍ ഗ്രൂപ് വലിയ പ്രോത്സാഹനമാണ് നല്‍കിവരുന്നത്. ലിന്‍സിയാണ് ഭാര്യ, നോവല്‍, നോവ, നേഹ എന്നിവരാണ് മക്കള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top