റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ സുരക്ഷ അംഗത്വ ഫോറത്തിന്റെ വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ തോമസിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, യഹ്‌യ കൊടുങ്ങല്ലൂര്‍, റഫീഖ് വെമ്പായം, ഹകീം പട്ടാമ്പി, നാസര്‍ മാവൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി മഠത്തില്‍ , നാസര്‍ വലപ്പാട്, ബഷീര്‍ കോട്ടയം, മജു സിവില്‍ സ്‌റ്റേഷന്‍, ഖമറുദ്ധീന്‍ താമരക്കുളം, വിന്‍സെന്റ് ജോര്‍ജ്, വഹീദ് വാഴക്കാട്, മൊയ്ദീന്‍ മണ്ണാര്‍ക്കാട്, ശരത് സ്വാമിനാഥന്‍, സൈനുദ്ധീന്‍, ജംഷീദ് കോഴിക്കോട്, ഹാഷിം കണ്ണൂര്‍, അന്‍സാര്‍ വര്‍ക്കല, മുനീര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും, സെന്‍ട്രല്‍ കമ്മിറ്റി ജോയിന്‍ ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.