റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം സൗത്ത് യുണിറ്റ് നിര്‍വ്വാഹക സമിതി അംഗം ജോജി ജവര്‍ലിയാന് യാത്രയയപ്പ് നല്‍കി. റിയാദിലെ ഫാല്‍ ഹോള്‍ഡിങ് കമ്പനിയില്‍ കഴിഞ്ഞ 13 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.
യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജയരാജ് ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് റോയ് ഇഗ്‌നെഷ്യസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ്, ട്രഷറര്‍ സുരേഷ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കലാം, ജോയിന്റ് ട്രഷറര്‍ മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യൂണിറ്റിന് വേണ്ടി സെക്രട്ടറി അബ്ദുള്‍ കരീം ജോജിക്ക് ഉപഹാരം കൈമാറി. സെക്രട്ടറി അബ്ദുല്‍ കരീം അമ്പലപ്പാറ സ്വാഗതം പറഞ്ഞു. യാത്രയയപ്പിന് ജോജി ജവര്‍ലിയാന്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.