ഗായിക ലന ലോറന്‍സിന് യാത്രയയപ്പ്

റിയാദ്: ഗായികയും നര്‍ത്തകിയുമായ ലെനാ ലോറന്‍സിന് റിയാദ് ഫാമിലി കുടുംബ കൂട്ടായിമ യാത്ര അയപ്പ് നല്‍കി. അസീസിയ അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റൈസ് ബാങ്ക് ഫൗണ്ടര്‍ സലാം ടിവിഎസ്, ബിനോയ് കെ.പി, അലക്‌സ് കൊട്ടാരക്കര, നാസര്‍ ലൈസ്, ശിഹാബ് കൊട്ടുകാട്, നാസര്‍ കല്ലറ, നൗഷാദ് ആലുവ, സുലൈമാന്‍ വിഴിഞ്ഞം, മുത്തലിബ് കാലിക്കറ്റ്, അബ്ദുള്ള വല്ലാച്ചിറ, സക്കീര്‍ഹുസൈന്‍ നന്മ, വിജയന്‍ നയ്യാറ്റിങ്കര, വല്ലി ജോസ് തുടങ്ങിയര്‍ സന്നിഹിതായിരുന്നു. റിയാദ് ഫാമിലി കൂട്ടായ്മ, റിയാദ് ടാകീസ്, ഹണീബിസ് കുടുംബവേദി, തൃശൂര്‍ കൂട്ടായിമ, ഗോള്‍ഡന്‍ മേലോഡീസ്, പാലക്കാട് കൂട്ടായ്മ എന്നീ സംഘടനാ ഭാരവാഹികള്‍ ലെനയെ അനുമോദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.

ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. ലെന ലോറന്‍സുമായി ഒട്ടനവധി വേദികള്‍ പങ്കിട്ട റിയാദിലെ ഗായകരായ അല്‍ത്താഫ് കാലിക്കറ്റ്, സുരേഷ് കുമാര്‍, കിഷോര്‍ കുമാര്‍, ഷജീര്‍ പട്ടുറുമാല്‍, നിഷ ബിനേഷ്, ഹിബ അബ്ദുസ്സലാം, അലക്‌സ്, ഷിജു റഷീദ്, ജാനിസ്, നൈല ജാനിസ്, മുത്തലിബ് കാലിക്കറ്റ്, റോജി, സെല്‍വരാജ്, ഷൈന പ്രതീഷ്, ശബാന അന്‍ഷാദ്, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ശ്രീലക്ഷ്മി സെല്‍വന്‍ കുമാര്‍, ലെന ലോറന്‍സ്, ഹന്ന ലോറന്‍സ്, അലീന ലോറന്‍സ് എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും അരങ്ങേറി. വിജു ജോണിന്റെ നേതൃത്വത്തില്‍ കരാത്തെ അഭ്യാസ പ്രകടനവും നടന്നു. റിയാദ് കുടുംബ വേദി പ്രവര്‍ത്തകരായ ഉദയകുമാര്‍, പ്രദീഷ്, ബാബു രാമചന്ദ്രന്‍, കിഷോര്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി, സജിന്‍ നിഷാന്‍ അവതരകനായിരുന്നു.

Leave a Reply