പുകവലി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം

റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി ‘റിസ’യുടെ നേതൃത്വത്തിലാണ് മത്സരം. മിഡില്‍ ഈസ്റ്റിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, കേരളത്തിലെ ആറു മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.

ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ പ്രചാരണ പ്രമേയം ‘പുകയിലയല്ല, നമുക്ക് വേണ്ടത് ഭക്ഷണം’ എന്ന വിഷയത്തിലാണ് പോസ്റ്റര്‍ രചനാ മത്സരം. സബ് ജൂനിയര്‍ (ഗ്രേഡ് 6-8), ജൂനിയര്‍ (ഗ്രേഡ് 9-10), സീനിയര്‍ (ഗ്രേഡ് 11-12) എന്നിങ്ങനെ 3 വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍ നിന്നു 2 എന്ററികള്‍ സ്വീകരിക്കും. രചനകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ സ്‌കൂള്‍ കോഡിനേറ്റര്‍മാര്‍ മുഖേന https://skfoundation.online/poster-competition എന്ന ലിങ്ക വഴി അപ് ലോഡ് ചെയ്യണം.

കേരളത്തില്‍ നിന്നും മിഡില്‍ ഈസ്‌റ് രാജ്യങ്ങളില്‍ നിന്നും ഒന്ന്, രണ്ട്, മുന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും സൗദി അറേബിയയിലെ 13 പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്ക് പ്രത്യേകവും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ റിസയുടെ ‘ടീന്‍ ആര്‍മി ഗ്ലോബല്‍’ എന്ന കൂട്ടായ്മയില്‍ അംഗത്വവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സട്ടിഫിക്കറ്റും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍: www.skfoundation.online

Leave a Reply