കുരുന്നുകളെ വിര്‍ച്വല്‍ ഓട്ടിസത്തിലേക്ക് തളളിവിടരുത്: ഗോപിനാഥ് മുതുകാട്

റിയാദ്: ജീവകാരുണ്യ, കലാ കൂട്ടായ്മ എന്‍.എസ്.കെ ഒരുക്കിയ ‘സ്പന്ദനം-2023’ സാംസ്‌കാരികോത്സവം പ്രവാസി സമൂഹത്തിന് വേറിട്ട മനുഭവമായി. മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു.

മനുഷ്യ ചിന്തകളില്‍ സ്‌നേഹം, സൗഹൃദം, അടുപ്പം എന്നിവയുടെ പ്രതിഭാസം സംഭവിച്ചുകഴിഞ്ഞാല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ലോകം സൃഷ്ടിക്കാന്‍ കഴിയുമെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഇന്ന് വിര്‍ച്വല്‍ ഓട്ടിസത്തിന്റെ പിടിയാലാണ് കുട്ടികള്‍. അത് കൂടുതല്‍ ദുരിതം സമ്മാനിക്കും. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ കളിക്കാന്‍ നല്‍കുന്നു. അല്ലെങ്കി കാര്‍ട്ടൂണ്‍ കാണിച്ചു കൊടുക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഭക്ഷണത്തിന്റെ രുചിയും മണവും അറിയുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സലാഹ് ഗ്ലൈസ് അദ്ധ്യക്ഷത വഹിച്ചു.

ഗോപിനാഥ് മുതുകാടുമായി സംവദിക്കാനുളള അവസരവും ഒരുക്കിയിരുന്നു. മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച ട്രിക്‌സ് മാനിയ പ്രദര്‍ശനം, ഭിന്നശേഷിക്കാരായ അസീം വെളിമണ്ണ, അലിഫ് മുഹമ്മദ്, ഗായകരായ കൃതിക എസ്, റിഥു കൃഷ്ണ എന്നിവരും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. കബീര്‍ കാടന്‍സ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നൗഷാദ് സ്വാഗതവും നിസാര്‍ ഗുരുക്കള്‍ നന്ദിയും പറഞ്ഞു. നിബിന്‍ ലാല്‍, നേഹ പുഷ്പരാജ് എന്നിവര്‍ അവതാരകരായിരുന്നു. നൗഫല്‍ പൂവക്കുറിശി നേതൃത്വം നല്‍കി.

Leave a Reply