റിയാദ്: ജീവിത ലക്ഷ്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുകയുളളൂവെന്ന് മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്. ഓര്‍മ്മകള്‍ ദൃഢമാക്കി സൂക്ഷിക്കാന്‍ കഴിയണം. അത്രയും ധന്യമായ മറ്റൊന്നില്ല. കൂടിച്ചേരലുകളും സഹായങ്ങളും ആവിഷ്‌കരിച്ച് ജീവിതത്തെ സന്തുഷ്ടമാക്കണം. ഇതാണ് അലുംനി കൂട്ടായ്മകളുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. മമ്പാട് കോളെജ് പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ മുതുകാടിന് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ നസംസാരിക്കുകയായിരുന്നു.
ജീവിത ലക്ഷ്യം തിരിച്ചറിഞ്ഞപ്പോഴാണ് മാജിക്കിന്റെ മായാലോകത്തു നിന്നു പൂര്‍ണ്ണമായി മാറിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അഭിവൃദ്ധിക്കുവേണ്ടി ഇറങ്ങി തിരിച്ചത് ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ ട്രഷറര്‍ സഫീര്‍ തലാപ്പില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ, രക്ഷാധികാരികളായ റഫീഖ് കുപ്പനത്ത്, അബ്ദുള്‍ അസീസ് എടക്കര, പ്രസിഡന്റ് അമീര്‍ പട്ടണത്ത്, സെക്രട്ടറി അബൂബക്കര്‍ മഞ്ചേരി, ഹസീന മന്‍സൂര്‍, മൊയ്തീന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. എം.ടി. അര്‍ഷദ്, മന്‍സൂര്‍ ബാബു നിലമ്പൂര്‍, ഉസ്മാന്‍ തെക്കന്‍, റിയാസ് വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.