റിയാദ്: കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, ജീവിത പങ്കാളി സുരേഷ് കൂവോട്, നീന നാദിര്‍ഷാ, മകന് നിഹാല്‍ എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. കുടുംബവേദി മുന്ട്രഷറായിരുന്ന ലീന കോടിയത്ത് കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ലീന ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം, മധുരം മലയാളം പദ്ധതിയിലെ സാക്ഷരതാ പഠന ക്ലാസ് അധ്യാപിക എന്നീ ചുമതലകളും നിര്‍വഹിച്ചു വരികയായിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് 29 വര്‍ഷമായി പാണ്ട റീട്ടെയില്‍ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായിരുന്നു. കേളി കുടുംബവേദി മുന്‍ സെക്രട്ടറിയേറ്റ് അംഗം, കേളിമാധ്യമ വിഭാഗം കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ആലപ്പുഴ കായംകുളം സ്വദേശിയായ നീന നാദിര്‍ഷാ കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകയും കേളിയുടെ സാന്ത്വന പദ്ധതി ‘സ്നേഹ സ്പര്‍ശം’ അംഗവുമാണ്. മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ അല്‍ഖര്‍ജ് ഹോസ്പിറ്റലില്‍ അക്കാദമിക്ക് ആന്‍ഡ് ട്രെയിനിംഗ് കോ ഓഡിനേറ്ററായിരുന്നു. ആലപ്പുഴ ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് 7 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അല്‍ഖര്‍ജ് ഏരിയ പ്രസിഡന്റ് ഷിബി അബ്ദുള്‍ സലാമിന്റെ ജീവിത പങ്കാളിയാണ്.
കേളി കലാ സാംസ്കാരിക വേദിയും കേളി കുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന സിജിന്‍ ആമുഖപ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും കേളി മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന് ഇക്ബാല്‍, കുടുംബ വേദി ട്രഷറര്‍ ശ്രീഷ സുകേഷ്, അല്‍ഖര്‍ജ് എരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി ആക്ടിംഗ് കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്, യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസര്‍, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മറ്റിയംഗങ്ങള്‍, കുടുംബവേദി അംഗങ്ങള്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.
വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ലീന കോടിയത്തിന് കുടുംബവേദിക്കു വേണ്ടി സെക്രട്ടറി സീബ കൂവോടും ന്യൂ സനയ്യ ബ്രാഞ്ചിനു വേണ്ടി ആക്ടിംഗ് കണ്‍വീനര്‍ ബൈജു ബാലചന്ദ്രനും മെമന്റോകള്‍ നല്കി. മീഡീയ കണ്‍വീനര്‍ സുരേഷ് കൂവോടിന് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറും മെമന്റോകള്‍ കൈമാറി. നീന നാദിര്‍ഷായ്ക്ക് കുടുംബവേദിക്ക് വേണ്ടി ട്രഷറര്‍ ശ്രീഷാ സുകേഷും, അല്‍ഖര്‍ജ് ബ്രാഞ്ച് കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തിലും മെമന്റോകള്‍ കൈമാറി. നാട്ടിലേക്കു മടങ്ങുന്ന രണ്ട് കുടുംബങ്ങളും യാത്രയയപ്പ് ചടങ്ങിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.